Sorry, you need to enable JavaScript to visit this website.

ജോർദാൻ രാജാവ് ഇന്ത്യയിൽ

ന്യൂദൽഹി- മൂന്നു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ജോർജാൻ രാജാവ് അബ്ദുല്ല രണ്ടാമൻ ന്യൂദൽഹിയിലെത്തി. പതിവുപോലെ പ്രോട്ടോകോൾ തെറ്റിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൊവ്വാഴ്ച രാത്രി വിമാനത്താവളത്തിലെത്തി സ്വീകരിച്ചത്. പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായാണ് കിംഗ് അബ്ദുല്ലയുടെ സന്ദർശനം. വിദേശ കാര്യ മന്ത്രി സുഷമ സ്വരാജുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ദൽഹി ഐഐടിയും അദ്ദേഹം ഇന്നു സന്ദർശിക്കും. ജോർദാനിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഐ.ഐ.ടിയെ സഹകരിപ്പിക്കുന്നതിനുള്ള സാധ്യതകൾ ആരായാനാണ് ഈ സന്ദർശനം.

പ്രധാനമന്ത്രി മോഡിയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ച നാളെയാണ്. ശേഷം രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഒരുക്കുന്ന വിരുന്നിലും രാജാവ് പങ്കെടുക്കും.   ജോർദാനിലെ വ്യവസായ പ്രമുഖരടങ്ങുന്ന സംഘവും രാജാവിനെ അനുഗമിക്കുന്നുണ്ട്. ഫിക്കി, സിഐഐ, അസോചാം എന്നീ വ്യാവസായിക സംഘടനകൾ സംഘടിപ്പിക്കുന്ന ഇന്ത്യജോർദാൻ ബിസിനസ് ഫോറത്തിലും കിങ് അബ്ദുല്ല പങ്കെടുക്കും.
 

Latest News