Sorry, you need to enable JavaScript to visit this website.

സെലേറിയോ കാറിന്റെ സി.എന്‍.ജി പതിപ്പ് ഇറങ്ങി, മൈലേജ് 35.60 കിലോമീറ്റര്‍

ന്യൂദല്‍ഹി- രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ പുതിയ സെലേറിയോ കാറിന്റെ സി.എന്‍.ജി പതിപ്പ് തിങ്കളാഴ്ച പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം നവംബറിലാണ് പുതിയ സെലേറിയോ പുറത്തിറക്കിയത്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മൈലേജ് നല്‍കുന്ന കാറാണ് മാരുതി സുസുക്കിയുടെ പുതിയ സെലേറിയോ.  കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കമ്പനിയുടെ സി.എന്‍.ജി വാഹനങ്ങളുടെ വില്‍പ്പന 22 ശതമാനം വര്‍ധിച്ചതായി മാരുതി അവകാശപ്പെടുന്നു.
നിലവിലെ പെട്രോള്‍ കാറിന്റെ അതേ ഡിസൈനും ഫീച്ചറുകളുമായാണ് പുതിയ സെലോറിയോ സി.എന്‍.ജിയും എത്തുന്നത്. കാറില്‍ ഒരു മാറ്റം മാത്രമാണ് വരുത്തിയിരിക്കുന്നത്. ഇതില്‍ സി.എന്‍.ജി ടാങ്ക് സ്ഥാപിച്ചു എന്നതാണ് മാറ്റം. 1.0 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് വി.വി.ടി കെ-സീരീസ് എന്‍ജിനിലാണ് വാഹനം എത്തുന്നത്. സെലേറിയോ സി.എന്‍.ജി കാര്‍ ഒരു കിലോഗ്രാമിന് 35.60 കിലോമീറ്റര്‍ എന്ന അത്ഭുതകരമായ മൈലേജ് നല്‍കുമെന്ന് മാരുതി പറയുന്നു. സി.എന്‍.ജി ടാങ്കിന്റെ ശേഷി 60 ലിറ്ററാണ്.

 

Latest News