ന്യൂദല്‍ഹി- ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി (ജെ.എന്‍.യു) കാമ്പസില്‍ വിദ്യാര്‍ഥിനി ലൈംഗിക പീഡനത്തിനിരയായി.
വ്യാഴാഴ്ച രാത്രിയാണ് സംഭവമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഗൗരവ് വര്‍മ പറഞ്ഞു.
കാമ്പസിനകത്ത് ഈസ്റ്റ് ഗേറ്റ് റോഡില്‍ രാത്രി 11.45 ഓടെ പുറത്തിറങ്ങിയ വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്.
മോട്ടോര്‍ സൈക്കിളിലാണ് അക്രമി കാമ്പസിനകത്തെത്തിയത്. പെണ്‍കുട്ടി ശബ്ദമുണ്ടാക്കിയതോടെ അക്രമി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.
വസന്ത്കുഞ്ച് നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.