ഹൈദരാബാദ്- ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ വല്‍സപ്പള്ളിയില്‍ മൃഗബലിക്കിടെ യുവാവിനെ കഴുത്തറുത്ത് കൊന്നു. വല്‍സപ്പള്ളി സ്വദേശിയായ സുരേഷാണ് (35) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ചലാപതി എന്നാരാള്‍ അറസ്റ്റിലായി.
വല്‍സപ്പള്ളിയിലെ യെല്ലമ്മ ക്ഷേത്രത്തിലാണ് ദാരുണമായ കൊലപാതകം. ഇവിടെ സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി മൃഗബലി സംഘടിപ്പിച്ചിരുന്നു. ബലി നല്‍കുന്നതിനായി ആടിനെയും ഒരുക്കി നിര്‍ത്തിയിരുന്നു. കര്‍മത്തിനായി ആടിനെ പിടിച്ചിരുന്നത് സുരേഷാണ്. എന്നാല്‍ മദ്യലഹരിയിലായിരുന്ന ചലാപതി ആടിന് പകരം സുരേഷിന്റെ കഴുത്തറുക്കുകയായിരുന്നു.
സുരേഷിനെ ഉടന്‍തന്നെ മദനപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.