ടെലിപ്രോംപ്റ്റര്‍ നിലച്ചു, പ്രധാനമന്ത്രി പ്രസംഗം നിര്‍ത്തി

ന്യൂദല്‍ഹി- വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം തടസപ്പെട്ടു. തിങ്കളാഴ്ചയായിരുന്നു സംഭവം. പ്രസംഗത്തിനിടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്കുകയായിരുന്നു. കുറച്ച് സമയം മോഡി പ്രസംഗം നിര്‍ത്തിവെച്ചു.
പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വീഡിയോയില്‍ പ്രധാനമന്ത്രി തന്റെ ഇടതുവശത്തേക്കു ആവര്‍ത്തിച്ച് നോക്കുന്നത് കാണാം. അപ്പുറത്തുള്ളയാള്‍ കേള്‍ക്കാമെന്ന് പറയുന്നുണ്ടെങ്കിലും മോഡി കുറച്ച് സമയത്തേക്ക് സംസാരം നിര്‍ത്തി.
തകരാര്‍ പരിഹരിച്ചതോടെ അദ്ദേഹം പ്രസംഗം തുടര്‍ന്നു. ഇതിനുപിന്നാലെ ട്വിറ്ററില്‍ ടെലിപ്രോംപ്റ്റര്‍ പിഎം എന്ന ഹാഷ്ടാഗ് വൈറലായി.  രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തി. 'ടെലിപ്രോംപ്റിന് പോലും അത്തരം നുണകള്‍ സഹിക്കാനായില്ല.'-എന്നായിരുന്നു രാഹുലിന്റെ പരിഹാസം.

 

Latest News