ആണ്‍വേഷംകെട്ടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതി പിടിയില്‍

മാവേലിക്കര- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ആണ്‍വേഷത്തില്‍ നടക്കുന്ന യുവതി അറസ്റ്റില്‍. തിരുവനന്തപുരം കാട്ടാക്കട വീരണക്കാവ് കൃപാനിലയത്തില്‍ സന്ധ്യ(27)യാണ് അറസ്റ്റിലായത്. മാവേലിക്കര ഉമ്പര്‍നാട് സ്വദേശിനിയായ പ്ലസ് വ്വണ്‍ വിദ്യാര്‍ഥിനിയെ സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ടശേഷം വീട്ടില്‍നിന്നു വിളിച്ചിറക്കിക്കൊണ്ടുപോയ കേസിലാണ് സന്ധ്യയെ പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തത്.ഒരാഴ്ചയിലധികംനീണ്ട അന്വേഷണത്തിനൊടുവില്‍ പ്രതിയെയും പെണ്‍കുട്ടിയെയും തൃശ്ശൂരില്‍നിന്നാണു പിടികൂടിയത്. സന്ധ്യക്കെതിരേ 2016ല്‍ 14 വയസ്സുള്ള പെണ്‍കുട്ടികളെ ഉപദ്രവിച്ചതിന് കാട്ടാക്കട സ്‌റ്റേഷനില്‍ രണ്ടു പോക്‌സോ കേസ് നിലവിലുണ്ടെന്നു പോലീസ് പറഞ്ഞു. സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്.
ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. ഡോ. ആര്‍. ജോസ്, കുറത്തികാട് ഇന്‍സ്‌പെക്ടര്‍ എസ്. നിസാം, എസ്.ഐ. ബൈജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നൗഷാദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉണ്ണിക്കൃഷ്ണന്‍, അരുണ്‍ ഭാസ്‌കര്‍, ഷെഫീഖ്, സ്വര്‍ണരേഖ, രമ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.
 

Latest News