Sorry, you need to enable JavaScript to visit this website.

ഇനി അധികകാലം ആയുസ്സില്ല, കോവിഡ്  ഉടൻ അവസാനിക്കും -അമേരിക്കൻ വൈറോളജിസ്റ്റ് 

ലോസ് ആഞ്ചലസ്- ലോകത്ത് നാശം വിതച്ച കോവിഡ് മഹാമാരി ഉടൻ അവസാനിക്കുമെന്ന്  യുഎസ് ശാസ്ത്രജ്ഞൻ. വാഷിംഗ്ടൺ ഡിസിയിൽ നിന്നുള്ള ശാസ്ത്രജ്ഞനും വൈറോളജിസ്റ്റുമായ ഡോ. കുതുബ് മഹ്മൂദിന്റേതാണ് പ്രതീക്ഷ നൽകുന്ന വാക്കുകൾ. ''കോവിഡിന് ഇനിയും അധിക നാൾ നിലനിൽക്കാനാകില്ല, വളരെ പെട്ടെന്ന് തന്നെ അതിന് അവസാനം കുറിച്ചേക്കാം. ഈ ചെസ് ഗെയിമിൽ വിജയികളൊന്നുമില്ല, ഇത് സമനിലയാകുമെന്ന് ഞാൻ പറയും. വൈറസ് എവിടെയാണ് ഒളിച്ചിരിക്കുന്നത്, നമ്മൾ വിജയിക്കും, മാസ്‌കിൽ നിന്ന് നമുക്ക് പുറത്തു വരാൻ കഴിയും. നമ്മൾ അക്കാലത്തോട് വളരെ അടുത്തു വരികയാണെന്നും'' അദ്ദേഹം പറഞ്ഞു. 
കോവിഡ്19 വൈറസിന്റെ കൂടുതൽ രുപമാറ്റങ്ങളെയും പുതിയ വകഭേദങ്ങൾക്കെതിരായ ഭാവിയിലെ പോരാട്ടങ്ങളെയും കുറിച്ച് വൈറോളജിസ്റ്റ് പറഞ്ഞു, ''മനുഷ്യരിൽ മാറിക്കൊണ്ടിരിക്കുന്ന പ്രതിരോധ ശേഷിയുമായി പൊരുത്തപ്പെടുത്താൻ  വൈറസിന് മേൽ സമ്മർദമുണ്ട്. അതുകൊണ്ടാണ് പുതിയ വകഭേദങ്ങളെ നിർമിക്കാൻ ശ്രമിക്കുന്നത്. ഇത് ഒരു ചെസ് ഗെയിം പോലെയാണ്, വൈറസ് അതിന്റെ ചലനങ്ങൾ പുറത്തെടുക്കുന്നു, മനുഷ്യരായ നമ്മൾ നമ്മുടെ നീക്കങ്ങൾ നടത്തുന്നു, മാസ്‌ക്, ഹാൻഡ് സാനിറ്റൈസറുകൾ, സാമൂഹിക അകലം എന്നിവയാണ് നമ്മുടെ നീക്കങ്ങൾ'. ചില മ്യൂട്ടന്റുകൾ വരുന്നുണ്ടെങ്കിൽ, ആശ്ചര്യപ്പെടേണ്ടതില്ല. പ്രതിരോധ കുത്തിവെപ്പുകൾ ഉപയോഗിച്ച് നമുക്ക് അതിനെ മറികടക്കാനാകും. ആത്യന്തികമായി വൈറസ് മനുഷ്യനിൽ നിന്ന് ഓടിയൊളിക്കുന്ന സാഹചര്യമാണ് ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു. 
 

Latest News