Sorry, you need to enable JavaScript to visit this website.

വ്യാജ പാസ്‌പോർട്ടിൽ സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച യുവതി പിടിയിൽ

കൊല്ലം -വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആറ്റുകാൽ ദേവി ക്ഷേത്ര കല്യാണ മണ്ഡപത്തിന് സമീപം കൽപാംകുളം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീലത (42) ആണ് പിടിയിലായത്. ഇവർ വസന്താ ജനാർദ്ദനൻ, വസന്താലയം മുകുന്ദുപുരം ചവറ എന്ന വ്യാജ പേരും മേൽവിലാസവും ഉപയോഗിച്ച് നെടുമ്പാശ്ശേരി വിമാനത്താവളം വഴി സൗദിയിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. ഇവർ വ്യജരേഖകൾ ഉപയോഗിച്ച് മുകുന്ദപുരം മേൽ വിലാസത്തിലൂടെ പാസ്‌പോർട്ട് സമ്പാദിച്ചതായി ജില്ലാ പോലീസ് മേധാവി ടി നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ ആൾമാറാട്ടം നടത്തി പാസ്‌പോർട്ട് എടുത്തതിന് ചവറയിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് പാസ്‌പോർട്ട് രേഖകൾ ഉപയോഗിച്ച് ജില്ലാ പോലീസ് മേധാവി പുറപ്പെടുവിച്ച ലൂക്ക്ഔട്ടിന്റെ അടിസ്ഥാനത്തിലാണ് സൗദിയിലേക്ക് പോകുന്നതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ഇവർ പിടിയിലായത്. തുടർന്ന് ചവറ പോലീസ് ഇവരെ നെടുമ്പാശ്ശേരിയിൽ നിന്നും ചവറ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ചവറ ഇൻസ്‌പെക്ടർ എ. നിസാമുദ്ദീന്റെ നേതൃത്വത്തിൽ എസ്.ഐ നൗഫൽ, എസ്.സി.പി.ഒ മാരായ തമ്പി, സബിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.

Latest News