Sorry, you need to enable JavaScript to visit this website.

പഞ്ചാബിലെ തെരഞ്ഞെടുപ്പ് ഫെബ്രുവരി 20ലേക്ക് മാറ്റി

ന്യൂദല്‍ഹി- ഫെബ്രുവരി 14ന് നിശ്ചയിച്ചിരുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 20ലേക്ക് മാറ്റിയതായി തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. ഗുരു രവിദാസ് ജയന്തി ആഘോഷങ്ങള്‍ കാരണം തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ കമ്മീഷനെ സമീപിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് വോട്ടെടുപ്പ് തീയതി മാറ്റിയത്. എസ് സി സമുദായ പ്രതിനിധികള്‍ നേരത്തെ ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി ചരണ്‍ജീത് സിങ് ചന്നിയെ കണ്ടിരുന്നു. ആറു ദിവസത്തേക്കെങ്കിലും മാറ്റണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുകയും ചെയ്തിരുന്നു. ജനസംഖ്യയുടെ 32 ശതമാനമാണ് പഞ്ചാബിലെ എസ് സി സമുദായം. ഫെബ്രുവരി 10 മുതല്‍ 16 വരെ ഇവരില്‍ നിരവധി പേര്‍ തീര്‍ത്ഥാടനമായ യുപിയിലെ വാരണസിയിലേക്കു പോകുമെന്നതിനാല്‍ വോട്ടു ചെയ്യാന്‍ അസൗകര്യമുണ്ടെന്നു ചൂണ്ടിക്കാണിച്ചിരുന്നു. ഇത് കമ്മീഷന്‍ പരിഗണിച്ചു.

Latest News