Sorry, you need to enable JavaScript to visit this website.
Sunday , May   29, 2022
Sunday , May   29, 2022

സ്വർണ വിപണിയിൽ മുന്നേറ്റം, പവന് 36,000 രൂപ

വെളിച്ചെണ്ണ, കൊപ്ര വിലകളിൽ തകർച്ച, പച്ചത്തേങ്ങ സംഭരണം കടലാസിൽ ഒതുങ്ങി. ആഭ്യന്തര ആവശ്യം കുറഞ്ഞത് കുരുമുളകിനെ   തളർത്തി. പുതിയ ചുക്ക് വരവ് തുടരുന്നു. ഏലക്കയുടെ അധികോൽപാദനം വിലക്കയറ്റത്തിന് ഭീഷണിയായി. ടയർ വ്യവസായികളിൽ നിന്നും റബറിന് ഡിമാന്റ് മങ്ങി. സ്വർണ വിലയിൽ മുന്നേറ്റം, പവന് 36,000 രൂപ. 
 നാളികേര സീസൺ അടുത്ത വേളയിൽ  കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കും നേരിട്ട വില തകർച്ച കാർഷിക മേഖലയെ മുൾ മുനയിലാക്കി. നാളികേര കർഷകർക്ക് താങ്ങ് പകരാൻ നാഫെഡിനെ എത്രയും വേഗത്തിൽ സംഭരണ രംഗത്ത് ഇറക്കാൻ സംസ്ഥാന സർക്കാർ മുന്നിട്ട് ഇറങ്ങണ്ടേ സന്ദർഭമാണ്.
മാസാരംഭത്തിലെ വില ഇടിവ് കണ്ട് സംസ്ഥാന കൃഷി വകുപ്പ് പച്ചത്തേങ്ങ സംഭരിക്കുമെന്ന പ്രഖ്യാപിച്ചു. എന്നാൽ വിപണിയെ വേണ്ട വിധം പഠിക്കുന്നതിൽ കൃഷി വകുപ്പിന് വീഴ്ച സംഭവിച്ച് സംഭരണം തുടക്കത്തിൽ തന്നെ പാളാൻ കാരണമായി. ഇത് അവസരമാക്കി മാറ്റി കൊപ്രയാട്ട് വ്യവസായികൾ ഉൽപന്ന വില 9400 ൽ നിന്ന് 9100 ലേയ്ക്ക് കഴിഞ്ഞ ദിവസം ഇടിച്ചു. ചെറുകിട വിപണികളിൽ കൊപ്ര വരവ് ചുരുങ്ങിയ അവസരത്തിലും മില്ലുകാർ നിരക്ക് നിഷ്പ്രയാസം ഇടിച്ചു. ഉൽപാദകർ സംഭരണ കേന്ദ്രങ്ങളിൽ ചരക്ക് എത്തിക്കാൻ താൽപര്യം കാണിച്ചില്ല. സ്വകാര്യ വിപണിയിൽ പച്ചത്തേങ്ങ കിലോ 3638 രൂപയാണ്. സംഭരണ വിലയാവട്ടെ 32 രൂപയും. 
കൊപ്രയുടെ പുതുക്കിയ താങ്ങ് വിലയായ 10,590 രൂപയ്ക്ക് ചരക്ക് സംഭരിക്കാൻ നാഫെഡിനെ രംഗത്ത് ഇറക്കാൻ ആവശ്യമായ ക്രമീകരങ്ങൾ സംസ്ഥാന സർക്കാർ നടത്തിയാൽ വിളവെടുപ്പ് ഊർജിതമാക്കുന്ന അവസരത്തിലെ വിലത്തകർച്ച തടയാനാവും. അടുത്ത മാസം പുതിയ കൊപ്ര കൂടതലായി വിൽപനയ്ക്ക് ഇറങ്ങും. കൊച്ചിയിൽ വെളിച്ചെണ്ണയ്ക്ക് 300 രൂപ കുറഞ്ഞ് 15,100 രൂപയായി, കൊപ്രയ്ക്ക് 300 രൂപ താഴ്ന്ന് 9100 രൂപയിലാണ്. 
തമിഴ്‌നാട് പൊങ്കൽ ആഘോഷ വേളയിലെ ആവശ്യങ്ങൾക്കുള്ള കുരുമുളക് സംഭരണം പൂർത്തിയാക്കി രംഗം വിട്ടത് ഉൽപന്ന വിലയെ തളർത്തി. വാരാരംഭം മുതൽ അയൽ സംസ്ഥാനത്തിലേയ്ക്ക് ഉയർന്ന അളവിൽ മുളക് കയറ്റിപ്പോയി. വരും ദിനങ്ങളിൽ ഉത്തരേന്ത്യയിൽ നിന്ന് പുതിയ അന്വേഷണങ്ങൾ വിപണി പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വിളവെടുപ്പ് മുന്നേറുന്നു. 
കൊച്ചിയിൽ അൺഗാർബിൾഡ് 50,400 രൂപയിലാണ്. ആഗോള വിപണിയിൽ ഇന്ത്യൻ വില ടണ്ണിന് 6900 ഡോളർ. വിയറ്റ്‌നാം 4400, ഇന്തോനേഷ്യ 4500, ബ്രസീൽ 4400, ശ്രീലങ്ക 5600 ഡോളറിനും ചരക്ക് വാഗ്ദാനം ചെയ്തു.
ഏലം കർഷകർ അധികോൽപാദന മൂലം  ന്യായ വില ഉറപ്പ് വരുത്താനാവാത്ത അവസ്ഥയിലാണ്. ലേല കേന്ദ്രങ്ങളിൽ ലഭ്യത ഉയർന്നതിനാൽ വാങ്ങലുകാർ വില ഉയർത്താതെ ചരക്ക് സംഭരിച്ചു. വാരാവസാനം നടന്ന ലേലത്തിൽ മികച്ചയിനം ഏലക്ക കിലോ 1274 രൂപയിലും ശരാശരി ഇനങ്ങളുടെ കിലോ 851 രൂപയിലുമാണ്. 
സംസ്ഥാനത്ത് ജാതിക്ക, ജാതിപത്രി വിലകൾ സ്റ്റെഡി നിലവാരത്തിലാണ്. ഔഷധ വ്യവസായികളും കറി മസാല നിർമാതാക്കളും ചരക്കിൽ താൽപര്യം കാണിച്ചെങ്കിലും വില ഉയർത്തിയില്ല. വിദേശത്ത് നിന്നും ഉൽപന്നത്തിന് അന്വേഷണങ്ങളുണ്ട്. ജാതിക്ക തൊണ്ടൻ കിലോ 280þ-300, തൊണ്ടില്ലാത്തത് 550þ-580, ജാതിപത്രി 1200þþ-1300 രൂപയിലുമാണ്.
പുതിയ ചുക്ക് വിൽപനയ്ക്ക് ഇറങ്ങി. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നും അന്വേഷണങ്ങളെത്തി. എന്നാൽ വിലക്കയറ്റം ഭയന്ന് വിദേശ ഓർഡറുകൾ സംബന്ധിച്ചുള്ള വിവരം കയറ്റുമതി മേഖല പുറത്തുവിട്ടില്ല. കഴിഞ്ഞ വർഷം ഈ സന്ദർഭത്തിൽ ചുക്ക് വില 28,500þ-30,000 രൂപയായിരുന്നു. മീഡിയം ചുക്ക് 16,500 രൂപയിലും ബെസ്റ്റ് ചുക്ക് 17,500 രൂപയിൽ വാരാന്ത്യ ക്ലോസിങ് നടന്നു. 
സംസ്ഥാനത്ത് റബർ ടാപ്പിങ് നടക്കുന്നണ്ടെങ്കിലും സീസൺ അവസാനിക്കാറായതിനാൽ പുതിയ ഷീറ്റ് വിൽപനയ്ക്ക് ഇറക്കാൻ കർഷകർ ഉത്സാഹം കാണിച്ചില്ല. പകൽ താപനില ഉയർന്നതോടെ റബർ മരങ്ങളിൽ നിന്നുള്ള യീൽഡ് ചുരുങ്ങിയത് ഉൽപാദനത്തെ ബാധിച്ചതോടെ പുതിയ ചരക്ക് കരുതൽ ശേഖരത്തിലേയ്ക്ക് മാറ്റുകയാണ്  കാർഷിക മേഖല. അഞ്ചാം ഗ്രേഡ് റബർ വില 15,200þ-15,600 രൂപയാണ്.
രാജ്യാന്തര റബർ വില ഉയർന്നങ്കിലും ഇന്ത്യൻ വ്യവസായികൾ നിരക്ക് ഉയർത്താതെ ഷീറ്റ് സംഭരിച്ചു. ബാങ്കോക്കിൽ 14,387 ൽ നിന്നും 14,703 ലേയ്ക്ക് ഉയർന്നു. കൊച്ചിയിൽ നാലാം ഗ്രേഡ് 15,900 രൂപയിൽ സ്റ്റെഡിയാണ്. 
സ്വർണ വില വർധിച്ചു. ആഭരണ കേന്ദ്രങ്ങളിൽ പവൻ 35,680 രൂപയിൽ നിന്ന് 36,000 രൂപയായി. ഗ്രാമിന് വില 4500 രൂപ. 


 

Latest News