VIDEO - കാര്‍ നിരവധി കാറുകളെ ഇടിച്ചു; ശേഷം തിരിച്ചുപോയി

റിയാദ്- റോഡ് സൈഡില്‍ നിര്‍ത്തിയിട്ട നിരവധി കാറുകളെ ഇടിച്ച് കേടുപാടുകള്‍ വരുത്തിയ ശേഷം ഡ്രൈവര്‍ കാറുമായി കടന്നുകളഞ്ഞു. റിയാദ് മുന്‍സിയ സ്ട്രീറ്റിലാണ് സംഭവം.
അതിവേഗത്തില്‍ കാര്‍ സ്ട്രീറ്റിലേക്ക് വരികയും ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും റോഡ് സൈഡില്‍ നിര്‍ത്തിയിട്ട നിരവധി കാറുകളെ ശക്തമായി ഇടിക്കുകയും ചെയ്തു. ശേഷം കാര്‍ തിരിച്ചുപോവുകയും ചെയ്തു. ഇത് സംബന്ധിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇടിച്ച കാറുകള്‍ക്കെല്ലാം സാരമായ കേടുപാടുകളുണ്ട്. എന്താണ് സംഭവത്തിലെ പ്രേരകമെന്ന് വ്യക്തമല്ല

Tags

Latest News