Sorry, you need to enable JavaScript to visit this website.

കോവിഡ് ഉലച്ചെങ്കിലും ഇന്ത്യയില്‍ ശതകോടീശ്വരന്‍മാര്‍ കൂടി, ദരിദ്രരും

ദാവോസ്- രാജ്യത്തെ നശിപ്പിക്കുകയും ദാരിദ്ര്യം വഷളാക്കുകയും ചെയ്ത കോവിഡ് -19 പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയിലെ അതിസമ്പന്നര്‍ അവരുടെ സമ്പത്ത് ഇരട്ടിയിലധികമായി വര്‍ദ്ധിപ്പിച്ചതായി 2022 ലെ ആഗോള ഓക്സ്ഫാം റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം 40 ശതകോടീശ്വരന്മാര്‍ കൂടിയാണ് ഇന്ത്യയില്‍ ജന്‍മമെടുത്തത്. ഇതോടെ ആകെ ശതകോടീശ്വരന്മാര്‍ 142 ആയി. അവര്‍ക്ക് ഏകദേശം 720 ബില്യണ്‍ ഡോളറിന്റെ മൊത്തം സമ്പത്തുണ്ട്. അതേസമയം, രാജ്യത്ത്  ദരിദ്രരുടെ എണ്ണം ഇരട്ടിയായതായും റിപ്പോര്‍ട്ടില്‍ അവര്‍ പറഞ്ഞു.

സ്റ്റോക്ക് വിലകള്‍ മുതല്‍ ക്രിപ്‌റ്റോ, ചരക്കുകള്‍ വരെയുള്ള എല്ലാറ്റിന്റെയും മൂല്യം കുതിച്ചുയര്‍ന്നതിനാല്‍ പകര്‍ച്ചവ്യാധിയുടെ സമയത്ത് ആഗോളതലത്തില്‍ സമ്പത്ത് കുതിച്ചുയര്‍ന്നു. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍മാരുടെ സൂചിക പ്രകാരം, ലോകത്തിലെ ഏറ്റവും വലിയ 500 സമ്പന്നര്‍ കഴിഞ്ഞ വര്‍ഷം അവരുടെ ആസ്തിയില്‍ 1 ട്രില്യണ്‍ ഡോളറിലധികം ചേര്‍ത്തു. കഴിഞ്ഞ മെയ് മാസത്തില്‍ നഗര തൊഴിലില്ലായ്മ 15 ശതമാനം വരെ ഉയരുകയും ഭക്ഷ്യ അരക്ഷിതാവസ്ഥ വഷളാവുകയും ചെയ്ത ഇന്ത്യ, ഇപ്പോള്‍ ഫ്രാന്‍സ്, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയെ അപേക്ഷിച്ച് കൂടുതല്‍ ശതകോടീശ്വരന്മാരുള്ള നാടായി മറിയിരിക്കുകയാണെന്ന് ഓക്‌സ്ഫാം പറഞ്ഞു.

 

Latest News