Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മെറ്റാവേഴ്‌സ് വെര്‍ചല്‍ ലോകത്ത് വിവാഹ പാര്‍ട്ടിയുമായി യുവാവ്

ചെന്നൈ- മെറ്റാവേഴ്‌സ് പ്രതീതി യാഥാര്‍ഥ്യ ലോകത്ത് പാര്‍ട്ടി നടത്താനൊരുങ്ങി തമിഴ്‌നാട്ടില്‍നിന്നൊരു വിവാഹം. സാങ്കേതിക വിദഗ്ധന്‍ ദിനേഷ് എസ്.പിയുടം ജഗനന്ദിനി രാമസ്വാമിയും തമ്മിലുള്ള വിവാഹം ഫെബ്രുവരിയിലെ ആദ്യ ഞായറാഴ്ചയാണ്. തമിഴ്‌നാട്ടിലെ ശിവലിംഗപുരം ഗ്രാമത്തിലാണ് വിവാഹ ചടങ്ങെങ്കിലും റിസപ്്ഷന്‍ വെര്‍ച്വല്‍ ലോകത്താണ് ഒരുക്കുന്നത്. ഡിജിറ്റലായി സംഘടപ്പിക്കുന്ന പാര്‍ട്ടിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുക്കും.
മെറ്റാവേഴസ് റിസപ്ഷനെന്ന ആശയം മുന്നോട്ടുവെച്ചപ്പോള്‍ പ്രതിശ്രുത വധുവും അത് സമ്മതിച്ചുവെന്ന് ദിനേഷ് പറഞ്ഞു. മദ്രാസ് ഐ.ഐ.ടിയില്‍ പ്രോജക്ട് അസോസിയേറ്റാണ് ദിനേഷ്.
ഡിജിറ്റല്‍ അവതാറുകളായി മാറി ആശയവിനിമയം നടത്താന്‍ സൗകര്യമൊരുക്കുന്ന വെര്‍ച്വല്‍ ലോകമാണ് മെറ്റാവേഴ്‌സ്. ഓഗ്മെന്റഡ് റിയാലിറ്റി, ബ്ലോക്ക് ചെയിന്‍, വെര്‍ച്വല്‍ റിയാലിറ്റി എന്നിവ ചേര്‍ന്നുള്ളതാണ് മെറ്റാവേഴ്‌സ്.
വിവഹ റിസപ്ഷന്‍ എങ്ങനെയിരിക്കുമെന്ന് കാണിക്കുന്ന വീഡിയോ ദിനേഷ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ മെറ്റാവേഴസ് വിവാഹമെന്നാണ് ദിനേഷ് അവകാശപ്പെടുന്നത്.

 

Latest News