ഗോവയില്‍ തൃണമൂലിലേക്ക് ചേക്കേറിയ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി വിട്ടു 

പനജി- ഗോവയില്‍ ഒരു മാസം മുമ്പ് പര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂടുമാറിയ കോണ്‍ഗ്രസ് എംഎല്‍എയയും സംസ്ഥാന കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും ആയിരുന്ന അലെക്‌സിയോ റെജിനാള്‍ഡോ ലോറെങ്കോ തൃണമലൂം വിട്ടു. കര്‍ട്ടോറിം എംഎല്‍എ ആയിരുന്ന ലോറെങ്കോ ഡിസംബറിലാണ് എംഎല്‍എ പദവി രാജിവച്ച് കോണ്‍ഗ്രസില്‍ നിന്ന് പോയത്. 

തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജിക്ക് അയച്ച രാജിക്കത്തില്‍ പക്ഷെ ലോറെങ്കോ പാര്‍ട്ടി വിടുന്നതിന് കാരണമൊന്നും വ്യക്തമാക്കുന്നില്ല. രാജി തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോറെങ്കോ പാര്‍ട്ടി വിട്ടിരുന്നെങ്കിലും അദ്ദേഹത്തിന്റെ മണ്ഡലമായ കര്‍ട്ടോറിമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിച്ചവര്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കുമെന്നും വോട്ടര്‍മാര്‍ നല്ലൊരു പാഠം പഠിപ്പിക്കുമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു. 

ലോറെങ്കോ തൃണമൂല്‍ വിട്ടതിനു പിന്നാലെ അദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് തിരികെ ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് മൈക്കല്‍ ലോബോ രംഗത്തെത്തി. ബിജെപി വിട്ട് കേണ്‍ഗ്രസിലെത്തിയ നേതാവാണ് ലോബോ. ലോറെങ്കോ കോണ്‍ഗ്രസില്‍ തിരിച്ചെത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്ന് ലോബോ ആവശ്യപ്പെട്ടു.
 

Latest News