പിതാവിനെ ടെറസില്‍നിന്ന് തള്ളിയിട്ട മകന്‍ അറസ്റ്റില്‍

തിരുവനന്തപുരം-  വാക്കുതര്‍ക്കത്തിനിടെ പിതാവിനെ  വീടിന്റെ ടെറസില്‍ നിന്നു തള്ളിയിട്ട കേസില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു. അന്തിയൂര്‍കോണം കാപ്പിവിള പുത്തന്‍ വീട്ടില്‍ വിപിനിനെയാണ് (20) മലയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. വീഴ്ചയില്‍ പിതാവ് വിനോദിന് പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ മകനുമായി വീടിന്റെ ടെറസില്‍ വച്ചാണ് വിനോദ് വഴക്ക് ഉണ്ടാക്കിയത്. ഇതിനിടെ വിനോദിനെ വിപിന്‍ പിടിച്ചു തള്ളിയപ്പോള്‍ ടെറസില്‍നിന്നു താഴേക്ക് വീണതാണെന്നു പോലീസ് പറഞ്ഞു. പിതാവിന്റെ പരാതിയില്‍ തന്നെയാണ് വിപിനിനെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി.

 

Latest News