Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എല്ലാ സ്ത്രീകളും നിർബന്ധമായും ആത്മകഥ എഴുതണം -സിസ്റ്റർ ജെസ്മി

തൃശൂർ- കേരളത്തിലെ എല്ലാ സ്ത്രീകളും അവരുടെ അനുഭവങ്ങൾ തുറന്നു പറയുന്ന ആത്മകഥകൾ എഴുതണമെന്ന് എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ സിസ്റ്റർ ജെസ്മി.
തൃശൂരിൽ യാഹ്‌സാൻ മൊയ്തുവിന്റെ 'ഓർമയിലെ കുഞ്ഞോളങ്ങൾ' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സ്ത്രീകളുടെ ആത്മകഥകൾ പ്രസിദ്ധീകരിച്ചാൽ കേരള ചരിത്രം തന്നെ മാറുമെന്നും കേരള ചരിത്രം സത്യസന്ധമാവണമെങ്കിൽ സ്ത്രീകൾ എഴുതണമെന്നും അവർ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്ലാൻ കോ-ഓർഡിനേറ്റർ നൌഷബ നാസ് പുസ്തകം ഏറ്റുവാങ്ങി. റോസി തമ്പി അധ്യക്ഷനായിരുന്നു. ഇ.എം. ദിവാകരൻ, ഷൈല നവാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

Latest News