Sorry, you need to enable JavaScript to visit this website.

സംവിധായകൻ ആലപ്പി രംഗനാഥ് അന്തരിച്ചു

കോട്ടയം-  ചലച്ചിത്ര ഗാനരചയിതാവും സംവിധായകനുമായ ആലപ്പി രംഗനാഥ് (73) അന്തരിച്ചു. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 19-ാം  വയസിൽ കാഞ്ഞിരപ്പള്ളി പീപ്പിൾസ് ആർട്സ് ക്ലബ്ബിന്റെ നാടകത്തിനു പാട്ടെഴുതി സംഗീതം നൽകി . 42 നാടകങ്ങൾ; 25 നൃത്തനാടകങ്ങൾ എഴുതി സംവിധാനം ചെയ്തു. 1973 ൽ ജീസസ് എന്ന ചിത്രത്തിനായി ഹോസാന എന്ന ഗാനത്തിനാണ് ആദ്യമായി സംഗീത സംവിധാനം നിർവഹിച്ചത്്. 

ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും ഗാനഭൂഷണം എം.ജി.ദേവമ്മാളുടെയും ആറുമക്കളിൽ മൂത്തയാളാണ് രംഗനാഥ്.ബൈബിളിലെ ഇതിവൃത്തങ്ങൾ അടിസ്ഥാനപ്പെടുത്തി അടുത്തയിടെ 10 കീർത്തനങ്ങൾ രചിച്ചു. അതും കർണാടക സംഗീതത്തിൽ. കൂടാതെ ബിലഹരി രാഗത്തിലും ആദി താളത്തിലും അധിഷ്ഠിതമാക്കി 'കരുണാ സാഗര' എന്ന വർണവും ഒരുക്കി.  ഒട്ടെറെ അയ്യപ്പഭക്തിഗാനങ്ങൾ എഴുതി. ഇക്കൊല്ലത്തെ ഹരിവരാസനം പുരസ്‌കാരം ലഭിച്ചു.
 

Latest News