ബീജിംഗ്- ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചൈനീസ് ഏജന്റ് നുഴഞ്ഞുകയറിയെന്ന റിപ്പോര്‍ട്ട് ചൈന നിഷേധിച്ചു. ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് ഉദ്ദേശ്യമില്ലെന്നും അവര്‍ വ്യക്തമാക്കി.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി ക്രിസ്റ്റിന്‍ ചിംഗ് കുയി ലീ ബ്രിട്ടീഷ് എം.പിമാരുമായും എം.പിമാരാകാന്‍ സാധ്യതയുള്ളവരുമായും ബന്ധം സ്ഥാപിച്ചെന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്.
ലേബര്‍ എം.പി ബാരി ഗാര്‍ഡിനര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ക്ക് അവര്‍ സംഭാവന നല്‍കിയതായും 420,000 പൗണ്ടിലധികം ഗാര്‍ഡിനര്‍ സ്വീകരിച്ചതായും വാര്‍ത്തയുണ്ടായിരുന്നു.
യു.കെയിലെ ചൈനീസ് സമൂഹത്തിന് നേരെ 'അപവാദവും ഭീഷണിയും' ഉന്നയിക്കുകയാണെന്ന് ലണ്ടനിലെ ചൈനീസ് എംബസി കുറ്റപ്പെടുത്തി.
ചൈന എല്ലായ്‌പ്പോഴും മറ്റ് രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുത് എന്ന തത്വം പാലിക്കുന്നുവെന്ന് എംബസിയുടെ വെബ്സൈറ്റിലെ ഒരു പ്രസ്താവനയില്‍ വക്താവ് പറഞ്ഞു.