Sorry, you need to enable JavaScript to visit this website.
Friday , May   20, 2022
Friday , May   20, 2022

അല്‍വാര്‍ ബലാത്സംഗ ആരോപണം തള്ളി പോലീസ്; സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി

അല്‍വാര്‍- രാജസ്ഥാനിലെ അല്‍വാറില്‍ പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി.
ബുദ്ധിവൈകല്യമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് തെളിവില്ലെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു. കേസില്‍ പോലീസ് മലക്കം മറിഞ്ഞിരിക്കുന്നത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനാത്ത് വനിതാ സംരക്ഷണ വിഷയത്തില്‍ പ്രിയങ്കാ ഗാന്ധിയുടെ പേരു രക്ഷിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ പറഞ്ഞു. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായെന്ന ആരോപണം പോലീസ് തള്ളിക്കളഞ്ഞിരിക്കെ സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമേ വസ്തുത വെളിച്ചത്തു കൊണ്ടുവരാന്‍ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുകളൊന്നുമില്ലെന്ന് ചികിത്സിക്കുന്ന ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം അല്‍വാറിലെ മേല്‍പാലത്തിനു സമീപം ഉപേക്ഷിച്ചുവെന്നാണ് കേസ്.
മെഡിക്കല്‍ ജൂറിക്കോ പോലീസിനോ മാത്രമേ ആരോപണം തെളിയിക്കാന്‍ കഴിയൂഎന്നും പെണ്‍കുട്ടിക്ക് ആശുപത്രിയില്‍ ചിതിത്സ നല്‍കുന്നുണ്ടെന്നും ജയ്പൂര്‍ ജെകെ ലോണ്‍ ആശുപത്രി സൂപ്രണ്ട് ഡോ. അരവിന്ദ് പറഞ്ഞു.

 

 

Latest News