Sorry, you need to enable JavaScript to visit this website.

ബാരിയർ ഫ്രീ കൈറ്റ് ഫെസ്റ്റിവൽ ആവേശകരമായി

കോവളത്ത് ബാരിയർ ഫ്രീ കൈറ്റ് ഫെസ്റ്റിവലിൽ നിന്ന്

കേരളത്തിൽ  ഭിന്നശേഷി സൗഹൃദ ടൂറിസം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷനും ഹെൽപ്പിങ് ഹാൻഡ്‌സ് ഓർഗനൈസേഷനുമായി സഹകരിച്ച് നടത്തിയ ബാരിയർ ഫ്രീ കൈറ്റ് ഫെസ്റ്റിവലിൽ കോവളത്ത് ആവേശകരമായി.   
'ഭിന്നശേഷി സൗഹൃദ ടൂറിസം പ്രവർത്തന രംഗത്ത് ഉത്തരവാദിത്ത ടൂറിസം മിഷൻ  ചുവടുവെക്കുന്നതിന്റെ ഭാഗമായാണ് ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിവൽ ഉത്തരവാദിത്ത ടൂറിസം മിഷൻ എച്ച്.ടു.വുമായി ചേർന്ന് സംഘടിപ്പിച്ചത്. ഭിന്ന ശേഷി സൗഹൃദ ടൂറിസം സംസ്ഥാനമാക്കാനുള്ള വിനോദ സഞ്ചാര വകുപ്പിന്റെ പരിശ്രമങ്ങൾക്ക് ഉത്തരവാദിത്ത ടൂറിസം മിഷൻ പിൻതുന്ന നൽകുന്നതിന്റെ ഭാഗമായാണ് ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നത്. വ്യത്യസ്തമായ ആകൃതിയിലും വലിപ്പത്തിലും നിറങ്ങളിലുമുള്ള നൂറുകണക്കിന് പട്ടങ്ങൾ കോവളത്ത് പാറിയപ്പോൾ കോവളം ഉത്സവാന്തരീക്ഷത്തിലായി. അമേരിക്ക, ബ്രിട്ടൻ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നും കേരളത്തിന് പുറമെ ഗുജറാത്ത്, ചണ്ഡീഗഢ്, കർണാടക എന്നിവിടങ്ങളിൽ നിന്നും പ്രൊഫഷണൽ കൈറ്റ് ഫഌയേഴ്‌സ് ഫെസ്റ്റിവലിൽ പങ്കെടുത്തു.  
ഓട്ടിസം ബാധിതരുൾപ്പെടെയുള്ളവർ പങ്കെടുത്തതോടെ തീരം കൂടുതൽ ആവേശത്തിലായി. കൂടാതെ ബീച്ചിലെത്തിയ സഞ്ചാരികൾക്കും മറ്റും  പട്ടം വാങ്ങാനും പറത്താനുമുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. 
ഓട്ടിസം ഉൾപ്പെടെയുള്ള പഠന പെരുമാറ്റ വൈകല്യങ്ങളുള്ള കുട്ടികളെ പഠന പ്രവർത്തനങ്ങളിൽ സഹായിക്കാനും ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടു വരുന്നതിനുമായി പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനയാണ് എച്ച്2ഒ. ഓട്ടിസം ബാധിതരെ സഹായിക്കുന്നതിനായി  ധനശേഖരണാർത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്.
 

Latest News