ഇന്ത്യയില്‍ 2.71 ലക്ഷം പേര്‍ക്ക് കൂടി കോവിഡ്, പോസിറ്റീവിറ്റിയില്‍ നേരിയ കുറവ്

ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 2.71 ലക്ഷം പുതിയ കോവിഡ് കേസുകളും 314 മരണവും റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് കേസുകള്‍ മുന്നോട്ടു തന്നെയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു.
രാജ്യത്തെ കോവിഡ് കേസുകള്‍ ഇതോടെ 3.71 കോടിയായി. 7743 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 28 സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ സാന്നിധ്യമുണ്ട്.
മൊത്തം രോഗബാധയുടെ 4.18 ശതമാനമാണ് ആക്ടീവ് കേസുകള്‍. ദേശീയ രോഗമുക്തി നിരക്ക് 94.51 ശതമാനമായി കുറഞ്ഞു.
24 മണിക്കൂറിനിടെ 1,32,557 ആണ് ആക്ടീവ് കേസുകളിലെ വര്‍ധന.
പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 16.66 ശതമാനത്തില്‍നിന്ന് 16.28 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പ്രതിവാര പോസിറ്റീവിറ്റി തോത് 13.69 ശതമാനമാണ്.
ദേശീയതലത്തില്‍ 156.76 കോടി ഡോസ് വാക്‌സിന്‍ ഇതുവരെ വിതരണം ചെയ്തതായും ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.
പുതുതായി റിപ്പോര്‍ട്ട് ചെയ്ത് 314 മരണങ്ങളില്‍ 106 കേരളത്തില്‍നിന്നാണ്. വെസ്റ്റ് ബംഗാളലി്# 39 പേര്‍ മരിച്ചു.

 

Latest News