തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പൊതുറാലികള്‍ക്ക് 22 വരെ വിലക്ക്

ന്യൂദല്‍ഹി- അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പൊതു റാലികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ജനുവരി 22 വരെ നീട്ടി തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉത്തരവിട്ടു. നേരത്തെ 15 വരെയായിരുന്നു വിലക്ക്. രാജ്യത്തുടനീളം കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വിലക്ക് നീട്ടിയത്. ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫലം മാര്‍ച്ച് 10ന് വരും.
 

Latest News