ജിസാൻ- ജിസാനിലെ 'അദായ ' യിൽ 'തഖ്ഫീളാത്ത് 'കടയിൽ ജോലി ചെയ്തിരുന്ന എ.ആർ നഗർ ഇരുമ്പൻചോല സ്വദേശി ചോലക്കൻ അബ്ദുൽ നാസറിന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി അദായ ഖബർ സ്ഥാനിൽ മറവ് ചെയ്തു. നിയമ നടപടികൾ പൂർത്തിയാക്കാൻ ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹാരിസ് കല്ലായി, ജനറൽ സിക്രട്ടറി സാദിഖ് മാഷ് മങ്കട, സബ്‌യ കെ.എം.സി.സി ചെയർമാൻ ആരിഫ് ഒതുക്കുങ്ങൽ, സഹോദരി പുത്രൻ അബ്ദുൽ ജലീൽ എന്നിവർ രംഗത്തുണ്ടായിരുന്നു. മുജീബ് സഅദി പ്രാർത്ഥനക്ക് നേതൃത്വം നൽകി. കബീർ പൂക്കോട്ടൂർ, ബഷീർ ആക്കോട് ബന്ധുക്കളായ അബ്ദു റസാഖ് കൊട്ടപ്പുറം (താഇഫ്), മൻസൂർ (അൽ ബഹ), നഈം (ബെയ്ശ്) തുടങ്ങിയവരും സുഹൃത്തുക്കളും ഖബറടക്ക ചടങ്ങിൽ പങ്കെടുത്തു.
.






