ഇന്ത്യയില്‍ 2.68 ലക്ഷം പേര്‍ക്ക് കൂടി കോവിഡ്,മരണം 402, ഒമിക്രോണ്‍ 6041

ന്യൂദല്‍ഹി- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.68 ലക്ഷം പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ആകെ എണ്ണം 3.67 കോടിയായി. 28 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 6,041 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു.
രാജ്യത്ത് നിലവില്‍ രോഗബാധിതരായവരുടെ എണ്ണം ആകെ രോഗബാധിതരുടെ 3.85 ശതമാനമാണ്. രോഗമുക്തി നിരക്ക് 94.83 ശതമാനമായി കുറഞ്ഞു.
രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.66 ശതമാനമായിട്ടുണ്ട്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 12.84 ശതമാനമായും വര്‍ധിച്ചു.
കഴിഞ്ഞ ദിവസം 402 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണം 4,85,752 ആയി. 1,22,684 പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തരായി. ആകെ രോഗമുക്തരുടെ എണ്ണം 3,49,47,390. ഇതുവരെ രാജ്യത്ത് 156.02 കോടി പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്.

 

Latest News