എസ്.രാജേന്ദ്രന്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന  ഭൂമി ഒഴിയണമെന്ന് റവന്യൂ വകുപ്പിന്റെ നിര്‍ദേശം

തിരുവനന്തപുരം- ദേവികുളം മുന്‍.എം.എല്‍.എ. എസ്.രാജേന്ദ്രന്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി ഒഴിയണമെന്ന് റവന്യൂ വകുപ്പിന്റെ നിര്‍ദേശം. എസ്.രാജേന്ദ്രന്റെ കൈവശം മൂന്നാര്‍ ഇക്കാ നഗറിലുള്ള എട്ട് സെന്റ് ഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവക്കാനും അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി ഒഴിയണമെന്നുമാവശ്യപ്പെട്ട് റവന്യൂ വകുപ്പ് കത്ത് നല്‍കി.ദേവികുളം സബ് കലക്ടറുടെ നിര്‍ദേശാനുസരണം മൂന്നാര്‍ വില്ലേജ് ഓഫീസറാണ് കത്ത് നല്‍കിയത്. ഉത്തരവു ലംഘിച്ചാല്‍ ഭൂസംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും റവന്യു വകുപ്പ് മുന്നറിയിപ്പു നല്‍കി. സര്‍വ്വെ നമ്പര്‍ 843 ല്‍ ഉള്‍പ്പെട്ട ഭൂമി, വേലി കെട്ടിത്തിരിക്കാനുള്ള ശ്രമം ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു.ഉദ്യോഗസ്ഥരുടേത് വസ്തുതകള്‍ മനസിലാക്കാതെയുള്ള നടപടിയാണെന്നായിരുന്നു എസ് രാജേന്ദ്രന്റെ പ്രതികരണം.
 

Latest News