VIDEO - കനത്ത മഴ; റിയാദ് സീസണ്‍ പരിപാടികള്‍ നിര്‍ത്തി

റിയാദ്- തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മഴയെ തുടര്‍ന്ന് റിയാദ് സീസണിന്റെ പരിപാടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. അല്‍ആദിരിയ, അല്‍സലാം ട്രീ, നബ്ദ് അല്‍റിയാദ്, കോംപാക്ട് ഫീല്‍ഡ്, ഖര്‍യതുസ്സമാന്‍, ദഗ്രൂവ്‌സ് എന്നിവിടങ്ങളിലെ പരിപാടികളാണ് മാറ്റിവെച്ചത്. ബൊളേവാര്‍ഡ് സിറ്റിയില്‍ ഇന്ന് (വെള്ളി) നടക്കേണ്ടിയിരുന്ന ലൈലതുല്‍ മആസിം സംഗീത കച്ചേരി ശനിയാഴ്ചത്തേക്ക് മാറ്റി. ഈ വേദിയില്‍ ശനിയാഴ്ച നടക്കേണ്ട സ്േ്രട കിഡ്‌സ് എന്ന കൊറിയന്‍ പരിപാടി അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു.
തലസ്ഥാന നഗരിക്ക് പുറമെ മുസാഹമിയ, താദിഖ്, റുമാ, ശഖ്‌റാ, ദുര്‍മാ എന്നിവിടങ്ങളിലും മഴയുണ്ടായി.

Latest News