Sorry, you need to enable JavaScript to visit this website.

മക്കയിൽ പ്രളയത്തിൽ പെട്ടവരെ രക്ഷപ്പെടുത്തി

മക്ക പ്രവിശ്യയിൽ പെട്ട അബ്‌വാഇലെ അൽബുസ്താൻ ഗ്രാമത്തിൽ താഴ്‌വരയിൽ പ്രളയത്തിൽ പെട്ട പിക്കപ്പിൽ കുടുങ്ങിയവരെ സിവിൽ ഡിഫൻസ് അധികൃതർ രക്ഷപ്പെടുത്തുന്നു.

മക്ക - മക്ക പ്രവിശ്യയിൽ പെട്ട അബ്‌വാഇലെ അൽബുസ്താൻ ഗ്രാമത്തിൽ താഴ്‌വരയിൽ പ്രളയത്തിൽ പെട്ട പിക്കപ്പിൽ കുടുങ്ങിയവരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. അൽബുസ്താൻ ഗ്രാമത്തിലെ താഴ്‌വരയിൽ പിക്കപ്പ് യാത്രികർ പ്രളയത്തിൽ പെട്ടതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നാലു പേരാണ് പിക്കപ്പിലുണ്ടായിരുന്നത്. ഇവരെയെല്ലാവരെയും സുരക്ഷിതമായി രക്ഷിക്കാൻ സാധിച്ചതായി സിവിൽ ഡിഫൻസ് പറഞ്ഞു.
മദീന പ്രവിശ്യയിൽ പെട്ട വാദി അൽഫറഇലെ വാദി അൽമുദീഖിൽ മലവെള്ളപ്പാച്ചിലിൽ പെട്ട കാറിലെ യാത്രക്കാരെയും സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. സൗദി കുടുംബം സഞ്ചരിച്ച കാറാണ് താഴ്‌വര മുറിച്ചുകടക്കുന്നതിനിടെ അപ്രതീക്ഷിതമായി ശക്തമായ മലവെള്ളപ്പാച്ചിലിൽ പെട്ടത്. ജിസാൻ പ്രവിശ്യയിൽ പെട്ട അൽറീഥിൽ വാദി ലജബിൽ വെള്ളക്കെട്ടിൽ വീണ് മരിച്ചയാളുടെ മൃതദേഹം സിവിൽ ഡിഫൻസ് പുറത്തെടുത്തു. ഏതാനും പേരെ സിവിൽ ഡിഫൻസ് അധികൃതർ രക്ഷപ്പെടുത്തുകയും ചെയ്തു. ഉല്ലാസ യാത്രക്കിടെയാണ് ഏതാനും പേർ വാദി ലജബിലെ വെള്ളക്കെട്ടിൽ പതിച്ചത്. 

Latest News