തൃശൂർ മൃഗശാലയിലെ പുള്ളിപ്പുലി ചത്തു

തൃശൂർ - തൃശൂർ മൃഗശാലയിലെ  പുള്ളിപ്പുലി ചത്തു. 26 വയസുള്ള അപ്പു എന്ന  പുള്ളിപ്പുലിയാണ് ചത്തത്. പ്രായാധിക്യത്താൽ  ഏറെ നാളായി അവശനിലയിലായിരുന്ന പുലിയെ വെള്ളിയാഴ്ച രാവിലെയാണ് ചത്ത നിലയിൽ  കണ്ടെത്തിയത്. സാധാരണ നിലയിൽ 20 വയസ്സാണ് പുള്ളിപ്പുലിയുടെ ആയുസ്സുകണക്കാക്കുന്നത്.  പരുക്കേറ്റ നിലയിൽ 2007ലാണ് മുകുന്ദപുരം താലൂക്കിൽ നിന്നും പുലിയെ മൃഗശാലയിലെത്തിച്ചത്. വായിൽ ഒരു വശത്തെ പല്ലുകൾ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം വരെ  പുലി  ഭക്ഷണം കഴിച്ചിരുന്നതായി മൃഗശാല വെറ്റിറിനറി ഡോക്ടർ ധന്യ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്‌കരിക്കും.

Latest News