Sorry, you need to enable JavaScript to visit this website.

തിരിച്ചു വരില്ലെന്ന് നീരവ് മോഡിയും ചോസ്‌കിയും; അറസ്റ്റ് വാറന്റിനായി നീക്കം

ന്യൂദൽഹി- പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 11,400 കോടിയോളം രൂപ വെട്ടിപ്പ് നടത്തി മുങ്ങിയ വജ്ര വ്യവസായികളായ നീരവ് മോഡിയും അമ്മാവൻ മെഹുൽ ചോസ്‌കിയും ഇന്ത്യയിലേക്ക് തിരിച്ചു വരില്ലെന്ന് അറിയിച്ചതായി ഇവരുടെ അനധികൃത ഇടപാടുകൾ അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇരുവരും ഇന്ത്യയിലേക്ക് തിരിച്ചെത്തില്ലെന്ന് ഉറപ്പായതോടെ ഇവർക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് ഇറക്കാനിരിക്കുകയാണ് ഇ.ഡി.  

ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട ഇ.ഡി മോഡിക്കും ചോസ്‌കിക്കും മൂന്ന് തവണ സമൻസ് അയച്ചിരുന്നു. ഇതിനു നൽകിയ മറുപടിയിലാണ് പാസ്‌പോട്ട് റദ്ദാക്കിയതിനാൽ ഇന്ത്യയിലേക്ക് തിരിച്ചു വരാൻ തങ്ങൾക്കാവില്ലെന്ന് അറിയിച്ചിരിക്കുന്നത്. സമൻസുകൾ കൈപ്പറ്റിയതായും ഇതിനു മറുപടി നൽകിയതായും മോഡിയുടെ അഭിഭാഷകൻ സഞ്ജയ് അബോട്ട് വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് ഇ.ഡി ഇരുവർക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തി വരുന്നത്.

ജനുവരി ഒന്നിനാണ് മോഡി രാജ്യം വിട്ടത്. ചോസ്‌കി ജനുവരി നാലിനും. മോഡി യു.എസിലുള്ളതായി റിപ്പോർട്ടുകളുണ്ടെങ്കിലും അദ്ദേഹം എവിടെയാണ് കഴിയുന്നതെന്ന് ഉറപ്പിക്കാൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല.

Latest News