ചാൻസലറായി തുടരണമെന്ന് ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം- സർവ്വകലാശാലകളുടെ ചാൻസലറായി തുടരണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണർക്ക് മുഖ്യമന്ത്രി കത്തയച്ചു. ഇതിന് ശേഷം ഗവർണറുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിക്കുകയും ചെയ്തു. ഗവർണർ വിവാദം ഉയർന്നതിന് ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രിയും ഗവർണറും സംസാരിക്കുന്നത്.
 

Latest News