രൂപതയുടെ സ്വാധീന ശക്തി അപാരമെന്ന് ജോമോന്‍ പുത്തന്‍പുരക്കല്‍

കോട്ടയം-കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്ക് തൊട്ടുപിന്നാലെ ജലന്ധര്‍ രൂപത നന്ദി കുറിപ്പ് പുറത്തുവിട്ടതില്‍ അത്ഭുതം പ്രകടിപ്പിച്ച്  പൊതുപ്രവര്‍ത്തകനും അഭയ കേസ് ആക്്ഷന്‍ കൗണ്‍സില്‍ അംഗവുമായ ജോമോന്‍ പുത്തന്‍പുരക്കല്‍.

ബിഷപ്പിനെ വെറുതെ വിട്ടതിന് നന്ദി, എന്ന കുറിപ്പ് മുന്‍കൂട്ടി തയാറാക്കി വിധി വന്ന് സെക്കന്റുകള്‍ക്കുള്ളില്‍ റിലീസ് ചെയ്യണമെങ്കില്‍ അവരുടെ സ്വാധീനശക്തി എത്രത്തോളമായിരിക്കുമെന്ന് ചിന്തിക്കേണ്ടതാണെന്ന് ജോമോന്‍ പുത്തന്‍പുരക്കല്‍ പ്രതകരിച്ചു.
ഇവിടെ മാധ്യമങ്ങളടക്കം എല്ലാവരും പ്രതിക്ക് ശിക്ഷ കിട്ടും എന്ന് പറഞ്ഞപ്പോള്‍, ബിഷപ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ടതിന് നന്ദി, സഹകരിച്ചതിന് നന്ദി എന്ന കുറിപ്പ് രൂപത മുന്‍കൂട്ടി തയാറാക്കി.

ഇന്നലെ തയാറാക്കിയ കുറിപ്പ് ഇന്ന് രാവിലെ വിധി വന്ന് സെക്കന്റുകള്‍ക്കുള്ളില്‍ ജലന്ധര്‍ രൂപതയുടെ പി.ആര്‍.ഒ ഔദ്യോഗിക ലെറ്റര്‍പാഡില്‍ റിലീസ് ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News