പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസ് - സിപിഎം സഖ്യം

അമൃത്‌സര്‍- പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിപിഎം സഖ്യം. കോണ്‍ഗ്രസ് സിപിഎംസിപിഐ പാര്‍ട്ടികള്‍ ഒന്നിച്ച് മത്സരിക്കാനാണ് നീക്കം. കോണ്‍ഗ്രസ് സഹകരണം സിപിഐഎം കേന്ദ്ര നേതൃത്വം സ്ഥിരീകരിച്ചിട്ടുമുണ്ട്. ചില നീക്കുപോക്കുകള്‍ മാത്രമാണ് ഉണ്ടാകുകയെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം നീലോത്പല്‍ ബസു പറഞ്ഞു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം ഉത്തര്‍പ്രദേശ് ബിജെപിയില്‍ നിന്ന് നിരവധി പേരാണ് കൊഴിഞ്ഞുപോയത്. മന്ത്രിസഭയില്‍ നിന്ന് രാജി വച്ച സ്വാമി പ്രസാദ് മൗര്യ പാര്‍ട്ടിയ്ക്ക് വലിയ തലവേദനയായിരിക്കുകയാണ്.  ആര്‍എസ്എസ് മൂര്‍ഖനെപോലെയും ബിജെപി വിഷം കൂടിയ പാമ്പിനെ പോലെയുമാണെന്നായിരുന്നു രാജിവച്ചതിന് ശേഷമുള്ള മൗര്യയുടെ പ്രസ്താവന. എന്നാല്‍ താന്‍ കീരിയെപ്പോലെയാണെന്നും ബിജെപിയെ യുപിയില്‍ നിന്ന് തുടച്ചുനീക്കുമെന്നും മൗര്യ പറഞ്ഞു. ഇതിന് പിന്നാലെ ബിജെപിയില്‍ നിന്ന് വീണ്ടും നിരവധി പേര്‍ രാജി വച്ചു. യുപി മന്ത്രിയഭയില്‍ നിന്ന് കൂടുതല്‍ രാജികള്‍ ഉണ്ടാകുമെന്ന് മൗര്യ പറഞ്ഞിരുന്നു. എട്ട് പേര്‍ ഇതുവരെ യുപി സര്‍ക്കാരില്‍ നിന്ന് രാജിവച്ചു.
 

Latest News