Sorry, you need to enable JavaScript to visit this website.
Friday , January   28, 2022
Friday , January   28, 2022

കുവൈത്തി ബാലന് റിയാദിൽ വിദഗ്ധ ചികിത്സ

റിയാദ് - കുവൈത്തി ബാലൻ ബറാക് അൽഹുസൈനെ വിദഗ്ധ ചികിത്സക്കു വേണ്ടി എയർ ആംബുലൻസിൽ റിയാദിൽ നാഷണൽ ഗാർഡ് മന്ത്രാലയത്തിനു കീഴിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ എത്തിച്ചു. 
ബാലന് സൗദിയിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ബറാക് അൽഹുസൈന്റെ പിതാവ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും കനിവ് തേടുകയായിരുന്നു. തുടർന്ന് കുവൈത്തി ബാലന് സൗജന്യമായി വിദഗ്ധ ചികിത്സ നൽകാൻ സൽമാൻ രാജാവ് നിർദേശിക്കുകയായിരുന്നു. ഇതുപ്രകാരം ബറാക് അൽഹുസൈനെ സൗദി അറേബ്യ അയച്ച എയർ ആംബുലൻസിൽ ഇന്നലെ റിയാദിൽ എത്തിക്കുകയായിരുന്നു. 
കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ച ബാലന് പരിശോധനകൾ നടത്തിവരികയാണ്. നട്ടെല്ലിലെ വളവും ഇതുമൂലം ശ്വാസകോശ ധമനിയിൽ സമ്മർദവും നേരിടുന്ന ബാലന്റെ ജീവൻ അപകടത്തിലാണെന്ന് പിതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags

Latest News