Sorry, you need to enable JavaScript to visit this website.

Video- റിയാദിൽ നിയന്ത്രണംവിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി

റിയാദ് - നിയന്ത്രണംവിട്ട കാർ മിനിമാർക്കറ്റിലേക്ക് പാഞ്ഞുകയറി. സംഭവ സമയത്ത് കടയിലുണ്ടായിരുന്ന വനിതാ ഉപയോക്താവും ജീവനക്കാരും കാർ ഡ്രൈവറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വനിതാ ഉപയോക്താവ് വാങ്ങിയ സാധനങ്ങളുടെ വില കൗണ്ടറിലെ ജീവനക്കാരൻ ഈടാക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കടയിലേക്ക് കാർ പാഞ്ഞുകയറിയത്. അപകടത്തിന്റെ ശബ്ദം കേട്ട് വനിത പുറത്തേക്ക് ഓടിയിറങ്ങി. 
മുൻവശത്തെ ചില്ലുകൾ തകർത്തും മിനിമാർക്കറ്റിനിനകത്ത് വലിയ നാശനഷ്ടങ്ങളുണ്ടാക്കിയുമാണ് കാർ സ്ഥാപനത്തിനകത്ത് നിന്നത്. സൗദി പൗരൻ ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. അപകടത്തിന്റെ ദൃശ്യങ്ങൾ മിനിമാർക്കറ്റിലെ സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
 

Latest News