ബെയ്ജിംഗ്- വൺപ്ലസിന്റെ ഈ വർഷത്തെ ആദ്യത്തെ സ്മാർട്ട് ഫോൺ വൺപ്ലസ് 10 പ്രോ ഇറങ്ങി. ചൈനയിലാണ് ഫോണിന്റെ ആഗോള ലോഞ്ചിംഗ് നടന്നത്. സ്നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്പ്സെറ്റ് ഉപയോഗിച്ചുള്ള ഫോൺ ആണ് ഇത്. 6.7 ഇഞ്ച് ക്യൂ.എച്ച്.ഡി+എൽ.ടി.പി.പി ഡിസ്പ്ലേയാണ് ഇതിനുള്ളത്. 50 എം.പി ട്രിപ്പിൾ ക്യാമറസെറ്റ് ആണ് പിൻഭാഗത്ത്. എപ്പോഴാണ് ഇന്ത്യയിൽ ഈ ഫോൺ അവതരിപ്പിക്കുന്നത് എന്ന് ഇപ്പോൾ വ്യക്തമല്ല. അടുത്ത മാസമാണ് പ്രതീക്ഷിക്കപ്പെടുന്ന സമയം. ചൈനയിൽ ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട വില പ്രകാരം 8ജിബി റാം+128 ജിബി സ്റ്റോറേജ് പതിപ്പിന് വില 54,490 വരും. 8ജിബി റാം+256 ജിബി സ്റ്റോറേജ് പതിപ്പിന് വില 57,970 രൂപയോളം വരും. 12ജിബി+ 256 ജിബി പതിപ്പിന് ചൈനീസ് വില പ്രകാരം 61,448 രൂപയാണ് വരിക. എന്നാൽ ഇന്ത്യയിൽ എത്തുമ്പോൾ നികുതികളും മറ്റും കൂട്ടി ഇതിൽ കൂടിയ വില പ്രതീക്ഷിച്ചാൽ മതി.