Sorry, you need to enable JavaScript to visit this website.

ഗാലക്‌സി എസ്21 എഫ്ഇ 5ജി പുറത്തിറക്കി

മുംബൈ- ഗാലക്‌സി എസ്21 എഫ്.ഇ 5ജി പുറത്തിറക്കി. സാംസംഗിന്റെ എഫ്.ഇ ലൈനപ്പിലാണ് ഗാലക്‌സി എസ് 21 എഫ്.ഇ നിർമിച്ചിരിക്കുന്നത്. ഇത് അതിന്റെ മുൻനിര ഗാലക്‌സി ഫോണുകളുടെ സവിശേഷതകളും പ്രകടനവും കൂടുതൽ മെച്ചപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്നു.
സാംസംഗ് ഗാലക്‌സി എസ്21 എഫ്.ഇ 49,999 രൂപ മുതലാണ് അവതരിപ്പിക്കുന്നത്. ഈ പതിപ്പ് 8ജി.ബി റാം 128ജി.ബി ശേഖരണ ശേഷിയോടെയാണ് എത്തുന്നത്. ഇതിന്റെ കൂടിയ പതിപ്പ് 256 ജി.ബി ശേഖരണ ശേഷിയോടെ 53,999 രൂപക്ക് ലഭിക്കും. 
ഗാലക്‌സി എസ് 21 എഫ്.ഇ 6.4 ഇഞ്ച് എഫ്.എച്ച്.ഡി + ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയുമായി വരുന്നു. അത് 120 ഹെർട്‌സ് റിഫ്രഷ് റേറ്റും 1200 നിറ്റ് തെളിച്ചവും വാഗ്ദാനം ചെയ്യുന്നു. കോണ്ടൂർ കട്ട് ഡിസൈനും 7.9 എം.എം കട്ടിയുള്ള ഫ്രെയിമും മുഴുവൻ സോളിഡ് നിറങ്ങളും ഉൾക്കൊള്ളുന്ന ഒരു മെറ്റൽ ഫ്രെയിമിലാണ് ഈ ഡിസ്‌പ്ലേ സ്ഥാപിച്ചിരിക്കുന്നത്. സാംസംഗിന്റെ 5എൻ.എം എക്‌സിനോസ് 2100 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്.  ഉപകരണത്തിലെ മറ്റ് ഹൈലൈറ്റുകളിൽ 5ജി പിന്തുണയും സാംസംഗ് ഡെക്‌സിനുള്ള പിന്തുണയും ഉൾപ്പെടുന്നു. ഒലിവ്, ലാവെൻഡർ, വൈറ്റ് ഗ്രാഫൈറ്റ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാകും.

Latest News