Sorry, you need to enable JavaScript to visit this website.

ബിറ്റ്‌കോയിൻ മൂല്യത്തിൽ വൻ ഇടിവ്,  40,000 ഡോളറിന് താഴെയെത്തി

ലണ്ടൻ- നവംബറിലെ റെക്കോർഡ് നിലവാരമായ 69,000 ഡോളറിൽ നിന്നും ബിറ്റ്‌കോയിന്റെ മൂല്യം 40 ശതമാനത്തിലധികം ഇടിഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിനു ശേഷം ഇതാദ്യമായി ബിറ്റ്‌കോയിന്റെ മൂല്യം 40,000 ഡോളറിന് താഴെയെത്തി. 39,774 നിലവാരത്തിലാണ് ബിറ്റ്‌കോയിൻ വ്യാപാരം നടക്കുന്നത്. ഈ വർഷം മാത്രം 14 ശതമാനത്തിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. എക്കാലത്തെയും ഉയർന്ന നിലവാരം രേഖപ്പെടുത്തിയ നവംബർ ആദ്യ ആഴ്ചയിലെ 68,990 നിലവാരത്തിൽനിന്നാണ് മൂന്നു മാസമെത്തും മുൻപേ 40 ശതമാനത്തോളം ഇടിവുണ്ടായത്.
2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സതോഷി നാകാമോട്ടോ സൃഷ്ടിച്ച ബിറ്റ്‌കോയിൻ 2019 അവസാനം മുതൽ ശരാശരി 500 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. അതേസമയം ഈ വർഷം  ബിറ്റ്‌കോയിന്റെ മൂല്യം 20,000 ഡോളറിന് താഴെയെത്തുമെന്ന്് ഇൻഫ്രാസ്ട്രക്ചർ കാപിറ്റൽ അഡൈ്വസേഴ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആയ ജെയ് ഹാറ്റ്ഫീൽഡ് പറഞ്ഞു.
 

Latest News