സുരക്ഷയിൽ ആശങ്ക; സ്വിറ്റ്‌സർലന്റ് സൈന്യം വാട്‌സാപ്പിന് നിരോധനം ഏർപ്പെടുത്തി

സൂറിച്ച്-  സ്വിറ്റ്‌സർലന്റിൽ സൈനികർ വാട്‌സാപ് ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം. പകരം ത്രീമ എന്ന പേരിലുള്ള എൻക്രിപ്റ്റ് ചെയ്ത സ്വദേശി മെസേജിങ് സേവനം ഉപയോഗിക്കാനാണ് നിർദേശം. വാട്‌സാപ്പിനെ കൂടാതെ സിഗ്‌നൽ, ടെലിഗ്രാം എന്നിവയുടെ ഉപയോഗത്തിലും സ്വിസ് സൈന്യം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. യു.എസ് ക്ലൗഡ് ആക്റ്റ് അനുസരിച്ച് യു.എസിന്റെ നിയമ പരിധിയിൽ പെടുന്ന കമ്പനികൾ ശേഖരിക്കുന്ന ഡാറ്റ അമേരിക്കൻ അധികൃതർക്ക് ലഭ്യമാക്കാൻ സാധിക്കുമെന്നതാണ് സൈന്യം മുന്നോട്ട് വെക്കുന്ന പ്രധാന ആശങ്ക.

Latest News