യുപിയില്‍ സമാജ് വാദി പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിക്കുമെന്ന് എന്‍സിപി

മുംബൈ- ഉത്തര്‍ പ്രദേശില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യപ്രതിപക്ഷമായ സമാജ്‌വാദി പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിക്കുമെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി). മത്സരിക്കുന്ന ഒരു സീറ്റ് തീരുമാനമായിട്ടുണ്ട്. മറ്റു സീറ്റുകള്‍ക്കു വേണ്ടി ചര്‍ച്ചകള്‍ നടക്കുകയാണെന്നും എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക് അറിയിച്ചു. 

മഹാരാഷ്ട്രയില്‍ ശിവസേനയും കോണ്‍ഗ്രസും ഉള്‍ക്കൊള്ളുന്ന ഭരണ മുന്നണിയിലെ പ്രധാന കക്ഷിയാണ് എന്‍സിപി. കേന്ദ്രത്തില്‍ യുപിഎ ഘടക കക്ഷിയുമാണ്. എന്നാല്‍ യുപിയില്‍ കോണ്‍ഗ്രസിനൊപ്പമില്ല. കേരളത്തിലും എന്‍സിപി കോണ്‍ഗ്രസിന്റെ എതിര്‍പക്ഷമായ എല്‍ഡിഎഫിലാണ്.  

Latest News