Sorry, you need to enable JavaScript to visit this website.

പാര്‍ട്ടിക്കും മുന്നണിക്കും തലവേദനയായ അഡ്വ.എ.ജയശങ്കറിന്റെ മെമ്പര്‍ഷിപ്പ് പുതുക്കാന്‍ സി.പി.ഐ തീരുമാനം

കൊച്ചി- അഡ്വ. എ. ജയശങ്കറിന്റെ അംഗത്വം പുനസ്ഥാപിക്കണമെന്ന റിപ്പോര്‍ട്ട് സി.പി.ഐ. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗീകരിച്ചു.
ജയശങ്കര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ അധ്യക്ഷന്‍ സി.പി. മുരളിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി നേതൃത്വത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് അംഗീകരിച്ചത്.

സി.പി.ഐ. ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് അംഗമായിരുന്നു ജയശങ്കര്‍. 2021 ജൂലായ് 19-നാണ് ജില്ലാസെക്രട്ടറി പി. രാജുവിന്റെ സാന്നിധ്യത്തില്‍ ബ്രാഞ്ച് യോഗമാണ് ജയശങ്കറിന്റെ അംഗത്വം പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഇടതുമുന്നണിക്കെതിരേയും സര്‍ക്കാരിനെതിരേയും ചാനല്‍ ചര്‍ച്ചകളിലൂടെയും സാമൂഹികമാധ്യമങ്ങള്‍ വഴിയും പരസ്യപ്രസ്താവന നടത്തുന്നെന്നതായിരുന്നു ആരോപണം. പാര്‍ട്ടിപരിപാടികളില്‍ പങ്കെടുക്കുന്നില്ലെന്ന ആരോപണവും ഉണ്ടായിരുന്നു.

അംഗത്വം പുതുക്കുന്നതിനായി ജയശങ്കര്‍ ലെവിയായി നല്‍കിയ 1330 രൂപ ഗൂഗിള്‍ പേയിലൂടെ മടക്കിനല്‍കുകയും ചെയ്തിരുന്നു. ഹൈക്കോടതി ഗവ.പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ടും മുട്ടില്‍ മരംമുറിക്കേസുമായി ബന്ധപ്പെട്ടും ശക്തമായി അഭിപ്രായങ്ങള്‍ പറഞ്ഞത് പാര്‍ട്ടിനേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.

 

 

Latest News