കാമുകിയുടെ 10 വയസ്സുകാരി മകളെ ബലാത്സംഗം ചെയ്തയാള്‍ പിടിയില്‍

ലുധിയാന- കാമുകിയുടെ പത്തു വയസ്സുകാരി മകളെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 38 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. രണ്ടുവര്‍ഷമായി ഇയാള്‍ കാമുകിയോടൊപ്പമാണ് താമസം. നേരത്തെ ഡ്രൈവറായി ജോലി നോക്കിയിരുന്ന ഇയാള്‍ക്ക് ഏതാനും മാസങ്ങളായി ജോലിയില്ല. പെണ്‍കുട്ടിയുടെ അമ്മ തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്. ആറു വര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ അച്ഛന്‍ അമ്മയെ ഉപേക്ഷിച്ചുപോയതാണെന്ന് പോലീസ് പറഞ്ഞു.
യുവതി ജോലി ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. ജോലി കഴിഞ്ഞ വൈകിട്ട് വീട്ടില്‍ മടങ്ങി എത്തിയപ്പോഴാണ് പെണ്‍കുട്ടി അമ്മയോട് വിവരങ്ങള്‍ പറഞ്ഞു. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.
യുവതി ചോദ്യം ചെയ്തപ്പോള്‍ അസഭ്യം പറഞ്ഞ് പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

 

Latest News