ആലപ്പുഴയില്‍ സൈനികന്‍ വൃദ്ധയായ അമ്മയെ തല്ലിച്ചതച്ചു; വിഡിയോ വൈറലായതോടെ അറസ്റ്റില്‍

ആലപ്പുഴ- ഹരിപ്പാട് മുട്ടത്ത് വയോധികയായ അമ്മയെ ക്രൂരമായി മര്‍ദിക്കുകയും തല്ലിച്ചതക്കുകയും ചെയ്ത സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തി 70കാരിയായ അമ്മ ശാരദാമ്മയെ മര്‍ദിച്ച സുബോധിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച രാത്രി നടന്ന സംഭവത്തിന്റെ വിഡിയോ സുബോധിന്റെ സഹോദരന്‍ പകര്‍ത്തി പുറത്തുവിടുകയായിരുന്നു. ഇതു സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായ പ്രചരിച്ചതോടെയാണ് പോലീസ് സുബോധിനെ പിടികൂടിയത്. ശാരദാമ്മയും കിടപ്പിലായ ഭര്‍ത്താവും സുബോധിന്റെ സഹോദരന്‍ സുകുവുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. സുബോധ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. മധ്യപിച്ചെത്തി അമ്മയുടെ മാലയും വളരും തട്ടിപ്പറിക്കാന്‍ സുബോധ് ശ്രമിച്ചിരുന്നു. ഇതു ചെറുത്തതിനാണ് വയോധികയായ അമ്മയെ സുബോധ് ക്രൂരമായി മര്‍ദിച്ചത്.
 

Latest News