പെരുമ്പാവൂരിൽ യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു

പെരുമ്പാവൂർ-യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു. കീഴില്ലം ഏഴാം വാർഡ് പറമ്പിപ്പീടിക സ്വദേശി വട്ടപ്പറമ്പിൽ സാജുവിന്റെ മകൻ അൻസിൽ സാജു(28)വാണ് കൊല്ലപ്പെട്ടത്. ഫോൺ വിളിച്ച് വീട്ടിൽനിന്ന് പുറത്തേക്കിറങ്ങിയ സാജുവിനെ ഒരു സംഘം വെട്ടുകയായിരുന്നു. തുടർന്ന് പിതാവും സഹോദരനും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നയാളാണ് അൻസിൽ.
 

Latest News