Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സെൻസെക്‌സും നിഫ്റ്റിയും  പ്രതീക്ഷ പകരാനൊരുങ്ങുന്നു

നിക്ഷേപകർക്ക് പ്രതീക്ഷ പകരാനുള്ള അണിയറ ഒരുക്കത്തിലാണ് ബോംബെ സെൻസെക്‌സും നിഫ്റ്റിയും. മാസാരംഭത്തിൽ തുടങ്ങിയ തിരിച്ചടികളിൽ ആടി ഉലഞ്ഞ പ്രമുഖ ഇൻഡക്‌സുകൾ താഴ്ന്ന നിലവാരത്തിൽ പുതിയ അടിത്തറ കെട്ടിപ്പടുക്കുകയാണ്.  സെൻസെക്‌സ് 131 പോയിന്റും നിഫ്റ്റി 38 പോയിന്റും മാത്രമാണ് പോയവാരം ഉയർന്നത്. വരും ദിനങ്ങളിൽ വിദേശത്ത് നിന്ന് അനുകുല വാർത്തകളെത്തിയാൽ ആഭ്യന്തര വിപണി പഴയ പ്രതാപം തിരിച്ചു പിടിക്കും. മാസാരംഭത്തിൽ കേന്ദ്ര ബജറ്റിനെ കുറിച്ചുള്ള ആശങ്കകളും പിന്നീട് പഞ്ചാബ് നാഷണൽ ബാങ്കിലെ പ്രതിസന്ധികളും വിപണിക്ക് തിരിച്ചടിയായി. പിന്നിട്ടവാരം നിഫ്റ്റി 10,305 ൽ നിന്ന് 10,500 ലെ നിർണ്ണായക തടസം ഭേദിക്കാനാവാതെ 10,499 വരെ കയറിയ ശേഷം വാരാന്ത്യം 10,491 ലാണ്. ഈ വാരം 10,552 ൽ ആദ്യ തടസം നേരിടാം. ഇത് മറികടന്നാൽ മാർച്ചിൽ 10,625-10,752 പോയിന്റ് വരെ ചുവടുവെക്കാം. എന്നാൽ ആദ്യ തടസം ഭേദിക്കാനായില്ലെങ്കിൽ 10,364-10,237 ലേയ്ക്ക് സാങ്കേതിക തിരുത്തൽ തുടരാം. വിപണി ഇപ്പോൾ ലക്ഷ്യം വെക്കുന്നത് മാർച്ച് ആദ്യ പകുതിയിൽ 10,930 ന് മുകളിൽ ഇടം കണ്ടെത്തുകയെന്നതാണ്. 
ബോംബെ സെൻസെക്‌സ് 34,167 വരെ ഉയർന്നെങ്കിലും മൂൻ നിര ഓഹരികളിൽ ഫണ്ടുകൾ നടത്തിയ വിൽപ്പനയിൽ സൂചിക 33,560 വരെ ഇടിഞ്ഞു. വാരാന്ത്യം  സെൻസെക്‌സ് 34,142 ലേയ്ക്ക് ഉയർന്നു. മുൻ നിരയിലെ പത്ത് കമ്പനികളിൽ എട്ടിന്റെയും വിപണി മൂല്യത്തിൽ 58,650 കോടി രൂപയുടെ വർധന. റ്റി സി എസിന്റെ വിപണി മൂല്യത്തിൽ 26,742 കോടി രൂപയുടെ വർധന.      
 ടെക്‌നോളജി, സ്റ്റീൽ വിഭാഗങ്ങളിൽ നിക്ഷേപ താൽപര്യം ദൃശ്യമായപ്പോൾ റിയാലിറ്റി, ഓട്ടോമൊബൈൽ, ഫാർമ്മ വിഭാഗങ്ങൾക്ക് തളർച്ച. വിദേശ ധനകാര്യസ്ഥാപനങ്ങൾ പിന്നിട്ടവാരത്തിലും വിൽപ്പനയ്ക്ക് തന്നെയാണ് മുൻ തുക്കം നൽകിയത്. 5781.98 കോടി രൂപയുടെ ഓഹരികൾ അവർ വിറ്റു. അതേ സമയം ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 5972.69 കോടി രൂപയുടെ നിക്ഷേപം കഴിഞ്ഞവാരം നടത്തി. 
വിദേശ നിക്ഷേപം തിരിച്ചു പിടിക്കാൻ ഫണ്ടുകൾ നടത്തിയ നീക്കം വിനിമയ വിപണിയിൽ രൂപയെ ദുർബലമാക്കി. 64.21 ൽ ഇടപാടുകൾക്ക് തുടക്കം കുറിച്ച രൂപ വാരാവസാനം ഡോളറിന് മുന്നിൽ 64.73 ലേയ്ക്ക് തളർന്നു.  

 

Latest News