ജിസാൻ- ജിസാനിലെ അദായയിലെ തഖ്ഫീദാത്ത് കടയിൽ ജോലി ചെയ്യുന്ന മലപ്പുറം ജില്ലയിലെ എ ആർ നഗറിലെ ഇരുമ്പഞ്ചോല സ്വദേശി ചോലക്കൻ അബ്ദുല്‍ നാസര്‍(52) ഹൃദയാഘാതം മൂലം നിര്യാതനായി. മൃതദേഹം സബിയ ജനറൽ ആശുപത്രി മോർച്ചറിയിൽ. ചോലക്കൻ ബീരാൻ-ബിരിയുമ്മ ദമ്പതികളുടെ പുത്രനാണ്. ഭാര്യ: ' ഹാജറ.
മക്കൾ,,,ലബീബ, ലുബ്‌ന, ലാസിം, ലമീഹ്, ലുതയ്ഫ്.
ദീർഘകാലമായി സൗദിയിലുള്ള നാസർ എട്ട് മാസം മുമ്പാണ് നാട്ടിൽ പോയി വന്നത്. ഉച്ചക്ക് ഭക്ഷണം കഴിച്ച് കിടന്നതാണ്. നാല് മണിക്ക് കടയിൽ ജോലിക്ക് എത്താത്തതിൽ കൂട്ടുകാർ വന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കാണുന്നത്. ഉടൻ അധികൃതരെ വിവരമറിയിച്ചു. അനന്തര നടപടിക്കായി ജിസാൻ കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹാരിസ് കല്ലായി, സിക്രട്ടറി സാദിഖ് മാഷ് മങ്കട, സബ്‌യ കെ.എം.സി.സി ചെയർമാൻ ആരിഫ് ഒതുക്കുങ്ങൽ എന്നവർ രംഗത്തുണ്ട്.
- അബ്ദുറഹ്‌മാൻ കുറ്റിക്കാട്ടിൽ, ജിസാൻ.