കൽപറ്റ-വയനാട്ടിലെ കല്ലൂർ ചുണ്ടക്കര, പാപ്ലശേരി അഴീക്കോട് നഗർ എന്നിവിടങ്ങിൽ പ്ലാവിൽ കുടുങ്ങിയ മൂന്നു പേരെ അഗ്നി-രക്ഷാസേന രക്ഷപ്പെടുത്തി. കല്ലൂർ ചുണ്ടക്കരയിൽ മണ്ണൂർക്കുന്ന് ബേബി(40),
മൂലങ്കാവ് കളത്തുമാക്കൽ ഷൈജു(38) എന്നിവരാണ് 40 അടി ഉയരമുള്ള പ്ലാവിൽ കുടുങ്ങിയത്. ബേബിയെ രക്ഷപ്പെടുത്താനായി മരത്തിൽ കയറിയതായിരുന്നു ഷൈജു. പാപ്ലശേരിയിൽ 25 അടി ഉയരമുള്ള പ്ലാവിൽ നാടിക്കുന്നേൽ മനോജാണ്(46) കുടുങ്ങിയത്.
ബത്തേരി ഫയർ ആൻഡ് റസ്‌ക്യൂ സ്റ്റേഷൻ അസിസ്റ്റന്റ് ഓഫീസർമാരായ പി.കെ.ഭരതൻ, എൻ.ബാലകൃഷ്ണൻ, എൻ.വി.ഷാജി, സേനാംഗങ്ങളായ ജിജുമോൻ, കെ.എസ്.മോഹനൻ, എൻ.എസ്.അനൂപ്, സജീവൻ, ധനീഷ്‌കുമാർ, വിനീത്, അഖിൽരാജ്, അജിൽ, ബേസിൽ, അനു റാം, രഞ്ജിത് ലാൽ, കെ.സി.പൗലോസ്, ഫിലിപ് അബ്രഹാം. കെ.സിജു, സുജേയ് ശങ്കർ, കീർത്തിക്കുമാർ, പി.കെ.ശശീന്ദ്രൻ, ഷിനോജ് ഫ്രാൻസിസ് എന്നിവരാണ് രണ്ടിടങ്ങളിലുമായി രക്ഷാപ്രവർത്തനം നടത്തിയത്.