കെ. സുധാകരനും വി.ഡി. സതീശനും കൂടുതല്‍ സുരക്ഷവേണമെന്ന് ഇന്റലിജന്‍സ്

തിരുവനന്തപുരം- ഇടുക്കിയില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ ക്രമസമാധാനപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെയും സുരക്ഷ ശക്തിപ്പെടുത്തണമെന്ന് ഇന്റലിജന്‍സ് നിര്‍ദേശം.വി.ഡി. സതീശന് പ്രത്യേക കാവലിനുപുറമേ അകമ്പടിപ്പോലീസും വേണം. കെ. സുധാകരന്‍ എം.പി.ക്ക് നിലവിലുള്ള ഗണ്‍മാനുപുറമേ കമാന്‍ഡോ ഉള്‍പ്പെടെയുള്ള സുരക്ഷയൊരുക്കണം. അദ്ദേഹം പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങളില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷണം ഏര്‍പ്പെടുത്തണം. വീടിന് പോലീസ് കാവലും ഏര്‍പ്പെടുത്തണം ഇന്റലിജന്‍സ് നിര്‍ദേശത്തില്‍ പറയുന്നു. കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും സുരക്ഷ നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം പ്രധാന കോണ്‍ഗ്രസ് നേതാക്കളുടെ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കാനും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശമുണ്ട്.
 

Latest News