രണ്ട് മാസത്തിനകം യൂറോപ്പില്‍ പകുതി ആളുകള്‍ക്കും ഒമിക്രോണ്‍ ബാധിക്കും

ബ്രസ്സല്‍സ്- ആറ് മുതല്‍ എട്ട് ആഴ്ചക്കുള്ളില്‍ യൂറോപ്പിലെ പകുതിയോളം ആളുകള്‍ക്ക് കോവിഡ് -19 ന്റെ ഒമിക്രോണ്‍ വകഭേദം ബാധിച്ചിരിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. മേഖലയിലുടനീളം പടിഞ്ഞാറ് നിന്ന് കിഴക്കോട്ടേക്ക് ഒമിക്രോണ്‍ തരംഗം ആഞ്ഞടിക്കുകയാണെന്ന് ഡോ. ഹാന്‍സ് ക്ലൂഗെ പറഞ്ഞു.

2022 ന്റെ ആദ്യ ആഴ്ചയില്‍ യൂറോപ്പിലുടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏഴ് ദശലക്ഷം പുതിയ കേസുകളെ അടിസ്ഥാനമാക്കിയുള്ളതാണ് നിഗമനം. രണ്ടാഴ്ചക്കിടെ രോഗബാധിതരുടെ എണ്ണം ഇരട്ടിയിലധികമായി.

2021 അവസാനം വരെ എല്ലാ രാജ്യങ്ങളും ഡെല്‍റ്റ കുതിച്ചുചാട്ടം നിയന്ത്രിച്ചിരുന്നു. എന്നാല്‍ ഡെല്‍റ്റയെ കവച്ചുവെക്കുന്ന പുതിയ ഒമിക്രോണ്‍ തരംഗമെന്ന് ഡോ ക്ലൂഗെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സിയാറ്റില്‍ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാലുവേഷനെ ഉദ്ധരിച്ച്, 'അടുത്ത ആറ് മുതല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ മേഖലയിലെ ജനസംഖ്യയുടെ 50 ശതമാനത്തിലധികം പേര്‍ക്കും ഒമിക്രോണ്‍ ബാധിക്കും എന്നാണ് പ്രവചനം.

 

 

Latest News