Sorry, you need to enable JavaScript to visit this website.

കേരള ഹൈക്കോടതി വീണ്ടും ഓൺലൈനിലേക്ക്

കൊച്ചി- കേരള ഹൈക്കോടതിയുടെ പ്രവർത്തനം വീണ്ടും ഓൺലൈനിലേക്കു  മാറും. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാചര്യത്തിൽ വീഡിയോ കോൺഫെറെൻസിങ് മുഖേന സിറ്റിംഗ്  നടത്താനാണ് തീരുമാനം.  ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിൽ ചേർന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റീ യോഗമാണ് ഓൺലൈൻ സിറ്റിങ് സംബന്ധിച്ചു തീരുമാനമെടുത്തത്. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ,കേരള ബാർ കൗൺസിൽ ഭാരവാഹികളുമായി ചർച്ച ചെയ്ത ശേഷം വെള്ളിയാഴ്ചയോടെ അന്തിമ തീരുമാനം ഉണ്ടാവും. നിലവിൽ ഏതാനം ന്യായാധിപർ കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലാണ്.കോടതി ജീവനക്കാരിലും അഭിഭാഷകരിലും കോവിഡ് വ്യാപനം ഉണ്ടാവുന്നത് പരിഗണിച്ചാണ്  ഓൺലൈൻ രീതിയിൽ പ്രവർത്തനം മാറ്റാൻ തീരുമാനിച്ചത്.
 

Latest News