Sorry, you need to enable JavaScript to visit this website.

ഫേസ്ബുക്കിൽ പരസ്യമിട്ട പാക്കിസ്ഥാൻ എയർലൈൻസിനെ പരിഹസിച്ച് ട്രോളോട് ട്രോൾ

ഇസ്ലാമാബാദ്- 'ഓ... പി.ഐ.എയിൽ പറക്കില്ലെന്നാണോ നിങ്ങൾ പറയുന്നത്?' എന്ന ചോദ്യവും അതിന് നിരവധി ഉത്തരങ്ങളും നിരത്തി പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പി.ഐ.എ) ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു പരസ്യം സോഷ്യൽ മീഡിയയിൽ കമ്പനിയെ പരിഹാസ പാത്രമാക്കി. മോശം സർവീസിനു പേരുകേട്ട പി.ഐ.എയെ പാക്കിസ്ഥാനികൾ ഈ പരസ്യത്തിനു ചുവടെ കമന്റ്ിട്ട് പരിഹാസത്തിൽ മുക്കി. ഒരു എയർ ഹോസ്റ്റസിന്റെ ചിത്രത്തോടൊപ്പമാണ് പരസ്യത്തിലെ ചോദ്യം. വിമാന യാത്രയ്ക്ക് എന്തുകൊണ്ട് പി.ഐ.എയെ തെരഞ്ഞെടുക്കണം എന്നതിന് നിരവധി ഉത്തരങ്ങൾ കമ്പനി പരസ്യത്തിലൂടെ വിശദീകരിക്കുന്നു. 
'പാക്കിസ്ഥാനിൽനിന്ന് ഒട്ടുമിക്ക രാജ്യാന്തര നഗരങ്ങളിലേക്കും സർവീസ് നടത്തുന്ന ഏക എയർലൈനാണ് ഞങ്ങൾ. പാക്കിസ്ഥാനിലെ ഒട്ടുമിക്ക നഗരങ്ങളിലേക്കും വടക്കൻ മേഖലയും ഗ്വാദർ എന്നിവിടങ്ങളിലേക്കടക്കം സർവീസ് നടത്തുന്ന ഏക വിമാനകമ്പനിയും ഞങ്ങളാണ്. യഥാർത്ഥ ബിസിനസ് ക്ലാസ് നൽകുന്നതും പാക്കിസ്ഥാനിലെ ഏറ്റവും വലിയ വിമാനവും ഞങ്ങൾക്കു മാത്രമെ ഉള്ളൂ..' ഇങ്ങനെ പോകുന്നു പരസ്യത്തിലെ പി.ഐ.എയുടെ അവകാശ വാദങ്ങൾ.

ഈ അവകാശവാദങ്ങളെയാണ് പാക്കിസ്ഥാനി യാത്രക്കാർ ഒന്നൊന്നായി പൊളിച്ചടുക്കിയത്. പി.ഐ.എയിൽ മോശം യാത്രാ അനുഭവം ഉണ്ടായവരാണ് കമന്റിട്ട് കമ്പനിയെ പരിഹസിച്ചത്. വിമാന യാത്രക്കിടെ പുതച്ച് ചോദിച്ചാൽ ഇത് നിങ്ങളുടെ വീടല്ല, പിഐഎ വിമാനമാണ് എന്നു മറുപടി നൽകുന്ന ഒരേ ഓരു എയർലൈനാണ് നിങ്ങൾ എന്നായിരുന്നു ഫർഹാദ് അഹമദ് എന്നയാളുടെ കമന്റ്. പിഐഎയുടെ യഥാർത്ഥ ബിസിനസ് ക്ലാസ് ലോകത്ത് മറ്റിടങ്ങളിൽ മികച്ച എക്കോണമി ക്ലാസാണെന്ന് മറ്റൊരു ട്രോൾ. പിഐഎയുടെ ഏറ്റവും വലിയ വിമാനത്തിന് കുറഞ്ഞത് പത്തു വർഷമെങ്കിലും പഴക്കമുണ്ടാകും. എയർ ഹോസ്റ്റസുമാരുടെ നോട്ടം കണ്ടാൽ എന്തിനീ ഭൂമിയിൽ ജനിച്ചു എന്ന പോലെയാണ്. ജീവനക്കാരോട നല്ല രീതിയിൽ പെരുമാറാൻ ആദ്യം പരിശിലിപ്പിച്ചു പോരെ ഈ അവകാശ വാദങ്ങളൊക്കെ എന്ന് മറ്റൊരാൾ. എതായാലും പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസില് പിടിപ്പതും ഫേസ്ബുക്കിൽ നിന്നും കിട്ടി.
 

Latest News